News

തണൽ – കരുണ സ്കൂളിൻ്റെ Early Intervention of disabled Children Project ൻ്റെ ഭാഗമായ സർവ്വേയ്ക്ക് NSS വോളണ്ടിയേഴ്സ് തുടക്കം കുറിച്ചു

തണൽ – കരുണ സ്കൂളിൻ്റെ Early Intervention of disabled Children Project ൻ്റെ ഭാഗമായ സർവ്വേയ്ക്ക് NSS വോളണ്ടിയേഴ്സ് തുടക്കം കുറിച്ചു.

മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ നേരത്തേ കണ്ടെത്തുന്നതിനു വേണ്ടിയുള്ള Early Intervention project ചങ്ങരോത്ത് പഞ്ചായത്തിൽ
തണൽ എൻ.എസ്.എസ് വോളണ്ടിഴേയ്സിൻ്റെ സഹായത്തോടെ സർവ്വെ ആരംഭിച്ചു.

ജനനം മുതൽ ആറ് വയസു വരെയുള്ള കുട്ടികളുടെ പ്രയാസങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുകയാണ്
ഏർലി ഇന്റർവെൻഷൻ പ്രൊജക്ടിന്റെ ലക്ഷ്യം .
പഞ്ചായത്തിലെ 17 ,18 വാർഡുകളിലാണ് പയലറ്റ് സർവ്വെ തുടങ്ങിയത് .പതിനെട്ടാം വാർഡിൽ കുറ്റ്യാടി ഗവ : ഹയർ സെക്കന്ററി സ്ക്കൂളിലെ NSS വളണ്ടിയർമാരും..
പതിനേഴാം വാർഡിൽ വടക്കുമ്പാട്HSS , NSS വോളണ്ടിയർമാരുമായിരുന്നു നേതൃത്വം വഹിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണിവേങ്ങേരി പയലറ്റ് സർവ്വേ ഉൽഘാടനം ചെയ്തു.

പതിനേഴാംവാർഡ് സർവ്വെ വാർഡ് മെമ്പർ കെ.വി.അശോകന്റെ അധ്യക്ഷതയിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പാളയാട്ട് ബഷീർ ഉൽഘാടനം ചെയ്തു.
അബ്ദുല്ലസൽമാൻ മാസ്റ്റർ,പി.എം .യൂസഫ് മാസ്റ്റർ ,നാരായണൻ നമ്പ്യാർ ,തണൽ ജനറൽ സെക്രട്ടറി കെ. എം.മുഹമ്മദലി, വോളണ്ടിയർ ലീഡർ അൽതാഫ് എന്നിവർ സംസാരിച്ചു. തണൽ അഡ്മിനിസ്ട്രേറ്റർ പി.കെ നവാസ് മാസ്റ്റർ സ്വാഗതവും വടക്കുമ്പാട് HSS NSS പ്രോഗ്രാംഓഫീസർ ആർ.സീന നന്ദിയും പറഞ്ഞു.
വടക്കുമ്പാട് ഹയർ സെക്കന്ററി സ്ക്കൂളിലെ NSS വളണ്ടിയർമാരുടെ നേതൃത്വത്തിൽ ചങ്ങാരോത്ത് പഞ്ചായത്ത് വാർഡ് 17 ൽ 400 വീടുകളിൽ ഇത്തരം കുട്ടികളെ നേരത്തേ കണ്ടെത്തുന്നതിനുള്ള ബോധവൽക്കരണം നടത്തുകയും അതിന് സഹായകമാകുന്ന Screenig form വീടുകളിൽ ചെന്ന് രക്ഷിതാക്കൾക്ക് നൽകുകയും ചെയ്തു.

കുറ്റ്യാടി ഗവ: താലൂക്ക് ഹോസ്പിറ്റലിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ NSS വോളണ്ടീയർമാർ

സംസ്ഥാനത്ത് കായകല്പം അവാർഡിനായി പരിഗണിച്ച കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ ശുചീകരണ – സൗന്ദര്യവത്ക്കരണ പരിപാടിയിൽ വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ NSS വോളണ്ടിയർമാർ പങ്കാളികളായി. വോളണ്ടിയർമാർക്കായി പബ്ലിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് നടത്തിയ ആരോഗ്യ ബോധവൽക്കരണ ക്വിസ് മത്സരത്തിൽ അഞ്ജലി കൃഷ്ണ ഒന്നാം സ്ഥാനവും മുഹമ്മദ് നിസാം രണ്ടാം സ്ഥാനവും വിസ്മയ സി.കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, RM0 Dr.shajahan ,Dr. Sindhu എന്നിവർ ചേർന്ന് നൽകി.
തുടർന്ന് ജില്ലാ ശുചിത്വമിഷൻ്റെ ശുചിത്വ പ്രതിജ്ഞയിൽ ആശുപത്രി ആ.എം.ഒ.ഡോ. ഷാജഹാൻ, ഡോ. നജീബ്, ഡോ.ശ്രുതി സ്റ്റാഫ് നഴ്സുമാരായ അനുമോൾ, ലിനു, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രേമജൻ, സലാം, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിനോദ് മാസ്റ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.സീന, അധ്യാപകരായ കെ.ദാമോദരൻ, ഇ.ബിന്ദു, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ
പങ്കാളികളായി.ഇതോടനുബന്ധിച്ച് ശുചിത്വമിഷൻ്റെ
പൊതുജനാരോഗ്യ ബോധവൽക്കരണ റാലിയും നടത്തുകയുണ്ടായി.

വടക്കുമ്പാട് HSS Digital magazine ഉയരെ Perambra BRC യി ൽ നടന്നചട ങ്ങിൽ മന്ത്രി ടി. പി രാമ കൃഷ്ണൻ പ്രകാശനം ചെയ്തു,

വടക്കുമ്പാട് HSS Digital magazine ഉയരെ Perambra BRC യി ൽ നടന്നചട ങ്ങിൽ മന്ത്രി ടി. പി രാമ കൃഷ്ണൻ പ്രകാശനം ചെയ്തു, ചടങ്ങിൽ സ്കൂൾ മാനേജർ കെ. വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി, Magazine chief editor ഇ ബിന്ദു സ്വാഗതം ആശംസിച്ചു, നിയുക്‌ത പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വാർഡ് മെമ്പർ കെ വി അശോകൻ ,Principal ആർ ബി കവിത, HM കെ എം അബ്ദുള്ള, സി കെ ജയരാജൻ, പി എം നവാസ് ,എം വിശ്വനാഥ ൻ എന്നിവർ സന്നിഹിതരായി.

Read online :https://www.uyare.online

ക്രിസ്തുമസ് ,ന്യൂ ഇയർ ആഘോഷവുമായി വടക്കുമ്പാട് ഹയർ സെക്കണ്ടറി NSSവളണ്ടിയർമാർ കുറ്റ്യാടി തണലിൽ ❤️🤎🧡💛💜❤️

    

ആടിയും പാടിയും വാദ്യ, ചെണ്ട ഘോഷവുമായ് ക്രിസ്തുമസ് ,ന്യൂ ഇയർആഘോഷിക്കാൻ തണൽ – കരുണ കാമ്പസിലെത്തിയ പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ NSS വളണ്ടിയർമാരെ തണൽ കുട്ടികൾ ഹർഷാരവം മുഴക്കി സ്വീകരിച്ചു.ഇൻഡോർ സ്‌റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് നിയുക്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണിവേങ്ങേരി ക്രിസ്തുമസ് കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു . .തണൽ കുട്ടികളും NSS വിദ്യാർത്ഥികളും ഒരുമിച്ച് പാടിയും പറഞ്ഞും കളിച്ചും ചിരിച്ചും നടത്തിയ പ്രോഗ്രാം അക്ഷരാർത്ഥത്തിൽ വേറിട്ട അനുഭവം തീർത്തു , വാർഡ് മെമ്പർ കെ.വി.അശോകൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ക്കൂൾ മാനേജർ കെ.വി.കുഞ്ഞിക്കണ്ണൻ മുഖ്യാതിഥിയായി. തെറാപ്പിസ്റ്റ് ആയിഷാമുഹമ്മദലി ,സ്പെഷൽ എഡുക്കേറ്റർ രൻജിനി ,,അഡ്മിനിസ്ട്രേറ്റർ പി.കെ.നവാസ് മാസ്റ്റർ ,അഡ്മിൻ അസിസ്റ്റൻറ് ശ്രേയ ഭാസ്ക്കർ, ട്രഷറർ ടി.കെ.റിയാസ് ,സിക്രട്ടറി സൂപ്പി കക്കട്ടിൽ ,എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ.ആർ. സീന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് കെ.ദാമോദരൻ സ്വാഗതവും വോളണ്ടിയർ ലീഡർ’ അൽതാഫ് കെ ടി നന്ദിയും പറഞ്ഞു.
ഹയർ സെക്കന്ററി അധ്യാപകരായ ഇ .ബിന്ദു ,പി .എം നവാസ് ,പി.കെ.ഷനീഷ് , ഇ.ബിജു , തണൽ കരുണ ജന: സിക്രട്ടറി കെ.എം മുഹമ്മദലി എന്നിവരും സoബന്ധിച്ചു.
തണലിൽ ഭക്ഷണം നൽകാൻ NSS യൂണിറ്റ് സമാഹരിച്ച സംഖ്യ വളണ്ടിയർമാർ കൈമാറി.

ശിശുദിനത്തിൽ അംഗനവാടി ഫെസ്റ്റ്മായി എൻ. എസ്. എസ് വളണ്ടിയർമാർ

ലോക്ക്ഡൗൺ കാലത്ത് നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ നവംബർ 14 ശിശുദിനത്തിൽ അംഗനവാടി വിദ്യാർത്ഥികൾക്ക് അംഗനവാടി ഫെസ്റ്റ് നടത്തി.
കോഴിക്കോട് ജില്ലാ NSS ൻ്റ നേതൃത്വത്തിൽ വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർമാർ തങ്ങളുടെ വീട്ടിലും കുടുംബങ്ങളിലും അയൽപക്കങ്ങളിലുമുള്ള അംഗനവാടികളിൽ പഠിക്കുന്ന നാല് വയസ്സിനു താഴെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ നടത്തുകയും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആംഗ്യപാട്ട്, പ്രസംഗമത്സരം, ലളിതഗാനം, ഫാൻസി ഡ്രസ്സ്‌ (ചാച്ചാജിയുടെ വേഷം ) എന്നി നാല് ഇനങ്ങളിലാണ് കുരുന്നുകൾക്ക് വേണ്ടി മത്സരങ്ങൾ സംഘടിപ്പിച്ചത്.
ലോക്ക്ഡൗൺ കാലത്ത് മാസ്ക് നിർമാണം, പരിസര ശുചികരണം,ഹരിതകാന്തി പദ്ധതി , പ്ലാന്തണൽകൂട്ടം, EDU – HELP , Bed Sheet challenge, ഓണക്കിറ്റ് വിതരണം തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകളിൽ എൻ. എ സ്. എസ് വളണ്ടിയർമാർ സജീവമായി പങ്കെടുത്തു.