ഭിമാനകരമായ നേട്ടങ്ങളുടെ അറുപതാണ്ട് പിന്നിട്ട വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിന്ഓർക്കാനും പറയാനും കഥകൾ ഏറെയുണ്ട്. പത്ത് കിലോമീറ്റർ ചുറ്റുവട്ടത്തൊരിടത്തും ഏഴാം ക്ലാസിനപ്പുറം പഠന സൗകര്യമില്ലാതിരുന്ന ഈ പിന്നാക്ക മലയോര മേഖലയിൽ 1958-59 അധ്യയന വർഷത്തിലാണ് നമ്മുടെ ഹൈസ്കൂൾ ആരംഭിച്ചത്. പ്രാരാബ്ധങ്ങൾക്കും പരിമിതികൾക്കും നടുവിൽ സാധാരണ ജനങ്ങളുടെ സജീവ പിന്തുണയോടെ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്അ ക്കാദമിക് രംഗത്ത്മാത്രമല്ല പഠന പശ്ചാത്തലത്തിലും അയൽപ്രദേശങ്ങളിലേതിനേക്കാൾ താരതമ്യേന മുന്നിലാണ്. സംസ്ഥാന ഹൈവേക്ക് സമീപം ഗതാഗതം വളരെ എളുപ്പമായ സ്ഥലത്ത്ഒരേ കുടക്കീഴിൽ അഞ്ചുമുതൽ പ്ലസ് ടു വരെയുള്ള പഠനാവസരം സമീപത്തൊന്നും വേറെയില്ല. സമ്പൂർണ ഹൈടെക് ക്ലാസ് മുറികളും മികച്ച അനുബന്ധ സൗകര്യങ്ങളും നമ്മുടെ നാട്ടിൻപുറത്തെ വിദ്യാർത്ഥികൾക്ക് വലി യൊരനുഗ്രഹമാണ്.ചങ്ങരോത്ത് പഞ്ചായത്തിലും പരിസരങ്ങളിലുമുള്ള പല തലമുറകൾക്ക് ജീവിതവഴിയിൽ അത്താണിയായ വടക്കുമ്പാട് എച്ച്.എസ്എസ് പൊതുസമൂഹത്തിന്റെ നാനാ തലങ്ങളിൽ ഒട്ടേറെ പ്രഗൽഭരെ സംഭാവന ചെയ്തിട്ടുണ്ട്. വിസ്താരഭയത്താൽ അവരുടെ പേരുകൾ ഇവിടെ പരാമർശിക്കുന്നില്ല. എറക്കോട്ട്അബ്ദുറഹിമാൻ ഹാജി(അന്ത്രു ഹാജി ) പ്രസിഡൻറും പി.കെ മൊയതു സെക്രട്ടരിയും എ രാഘവൻ വൈദ്യർ വൈസ് പ്രസിഡൻറും എൻകെ ഗോപാലൻ നായർ ട്രഷററുമായി രൂപീകരിച്ച കമ്മിറ്റിയാണ് ഹൈസ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകിയത്. അന്നത്തെ എംഎൽ എ മാർ ആയിരുന്ന എം കുമാരൻ മാസ്റ്റർ (പേരാമ്പ്ര) , സി എച്ച്കണാരൻ (നാദാപുരം) എന്നിവർ സർക്കാർ തലത്തിൽ ഇടപെട്ട് അവരെ സഹായിച്ചു. ചങ്ങരോത്തെ എ കെ മാധവ മാരാർ മാനേജരായിരുന്ന ആയനിക്കുന്നുമ്മൽ കുടുംബം വക യു.പി. സ്കൂൾ സൗ ജന്യമായി കമ്മിറ്റിക്ക് വിട്ടു കൊടുത്തു. എന്നിട്ടും സ്ഥലപരിമിതിയുള്ളതിനാൽ ആദ്യത്തെ എട്ടാം ക്ലാസ് ഇല്ലത്ത് പറമ്പിൽ ഇടത്തിൽ കണ്ണക്കുറുപ്പിന്റെ വാടകക്കെട്ടിടത്തിലാണ് തുടക്കത്തിൽ നടത്തിയിരുന്നത്. സ്ഥലവും കെട്ടിടവുമായി ബന്ധപ്പെട്ട പല പ്രയാസങ്ങളും പിന്നെയും തരണം ചെയ്താണ് സ്ഥാപനം ഇന്നത്തെ നിലയിലേക്ക് വളർന്നത്. ഇവിടത്തെ അധ്യാപകർകൂടിയായിരുന്ന എം എൽ എ മാർ വി വി ദക്ഷിണാമൂർത്തി യും എ കെ പത്മനാഭനും അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വഹിച്ച പങ്കും അവിസ്മരണീയമാണ്. 1959 ജനുവരി 1-ന് മുഖ്യമന്ത്രി ഇ എം എസ്ന മ്പൂതിരിപ്പാട് തറക്കല്ലിട്ട ആദ്യ കെട്ടിടം പണിതത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്സഹകരണ സംഘമായിരുന്നു.2010 ലാണ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തിയത്. തുടർന്ന് പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനായിരുന്നു.യു.പി വിഭാഗത്തിന് വേണ്ടി പുതുതായി നിർമിച്ച ദക്ഷിണാ മൂർത്തി സ്മാരക ബ്ലോക്ക്നാടിന് സമർപ്പിച്ചത് ഇപ്പോ ഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമാണ് .2200-ത്തോളം കുട്ടികൾ വിവിധ ക്ലാസുകളിലായി പഠിക്കുന്നുണ്ടിവിടെ. ഹയർ സെക്കണ്ടറിയിൽ സയൻസിലും ഹ്യുമാനിറ്റീസിലും ഓരോ ബാച്ചും കൊമേഴ്സിൽ വേറിട്ട ഐഛികവിഷയങ്ങളുള്ള രണ്ട് ബാച്ചുമുണ്ട്. പഠനേതരരംഗങ്ങളിലും മികച്ച നിലവാരം പുലർത്തുനതോടൊപ്പം എൻ എസ് എസ് ,എസ്.പി.സി,സ്‌കൗട്സ് ആൻഡ് ഗൈഡ്സ് , അസാപ് മുതലായവയും കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.ലാബ് – ലൈബ്രറി സൗകര്യങ്ങൾ ഈയിടെ വിപുലീകരിച്ചട്ടുണ്ട്. വിദ്യാഭ്യാസ ഗുണമേന്മയും വിജയശതമാനവും ഇനിയും ഉയർ ത്താനുള്ള അക്കാദമിക് തല പദ്ധതികൾ പിടിഎ യുടെ സഹകരണത്തോടെ സ്റ്റാഫ്കൗ ൺസിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്.ഓഡിറ്റോറിയം, പാചകപ്പുര, മതിയായ കളി സ്ഥലം, ചുറ്റുമതിൽ എന്നിവ നിർമിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ മാനേജിങ് കമ്മിറ്റി. മൂന്ന്നി ലകളിലായി 24 മുറികളുള്ള പുതിയ ബ്ലോക്ക് പണി തീർത്തതോടെ യു.പി. ക്ലാസു കളും നവ സാങ്കേതിക വിദ്യാ നിലവാരത്തിലായി. ശുദ്ധജല ലഭ്യത , വേണ്ടത്ര ശുചിത്വമുറികൾ എന്നിവയെല്ലാം ഉറപ്പാക്കിയിട്ടുണ്ട്.കാന്റീൻ പ്രവർത്തനത്തിനും ഏർപ്പാടാക്കിക്കഴിഞ്ഞു. സ്കൂൾ ബസ്സുകൾ സമീപ പഞ്ചായത്തുകളിൽവരെ സർവീസ് നടത്തുന്നുമുണ്ട്.സ്ഥാപനം ഇതിനകം കൈവരിച്ച എല്ലാതലത്തിലുമുള്ള പുരോഗതിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നല്ല പങ്ക്നിറവേറ്റിയിട്ടുണ്ട് . അതോടൊപ്പം ഗ്രാമ പഞ്ചായത്തും സർവ രാഷ്ട്രീയ കക്ഷികളിലും പെട്ട പൊതുപ്രവർത്തകരും നാട്ടുകാരും നൽകിയപിന്തുണയും നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു. മുൻകാലങ്ങളിലെന്ന ഭാവിയിലും പൂർണ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.